ഇടതു-വലതു മുന്നണികളുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തില്‍ മനംമടുത്ത് പടന്നക്കാട്ട് നിരവധി പേര് എസ്ഡിപിഐയില്‍ ചേര്‍ന്നു
കാഞ്ഞങ്ങാട്: ഇടതു-വലതു മുന്നണികളുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തില്‍ മനംമടുത്ത് നിരവധി പേര് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)യില്‍ ചേര്‍ന്നു.
പടന്നക്കാട് വെച്ച് നടന്ന ചടങ്ങില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുള്‍ സലാം പ്രവര്‍ത്തകര്‍ക്ക് മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു.
ഫാസിസ്റ്റ് കാലത്ത് നിര്‍ഭയത്വത്തിന്റെയും, തുല്യ നീതിയുടെയും ബദല്‍ രാഷ്ട്രീയം ഏറ്റെടുത്ത് പാര്‍ട്ടിയിലേക്ക് നിരവധി പേരാണു കടന്നു വരുന്നതെന്നും തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം ഇതൊരു തരംഗമായി മാറിയിരിക്കുകയാണെന്നും ജില്ലാ പ്രസിഡണ്ട് വ്യക്തമാക്കി.ചടങ്ങില്‍ കാഞ്ഞങ്ങാട് മണ്ഡലം നേതാക്കളായ സമദ് കൂളിയങ്കാല്‍, നൗഷാദ് ഹദ്ധാദ് നഗര്‍, നാസര്‍ കമ്മാടം, അഷ്റഫ് പടന്നക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.