വടയുടെ തുള കണ്ടില്ല എന്ന് പറഞ്ഞവർക്ക് വേണ്ടി സമർപ്പിക്കുന്നു അഞ്ജലി അമീർ
തിരുവനന്തപുരം:മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാൻസ് വുമൺ നടിയാണ് അഞ്ജലി അമീർ.മലയാള സിനിമയിൽ നായികയാകുന്ന ആദ്യ ട്രാൻസ് വുമൺ കൂടിയായിരുന്നു താരം. മോഡലിങ്ങിൽ സജീവമാണ് അഞ്ജലി. റാം സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായെത്തിയ പേരൻപിലൂടെയാണ് അഞ്ജലി സിനിമാലോകത്ത് ശ്രദ്ധേയയായത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഞ്ജലി. ഇപ്പോളിതാ മോശം കമന്റിട്ട ആൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ്. അഞ്ജലി പങ്കുവെച്ച ഒരു ചിത്രത്തിന് ഒരു വ്യക്തി തുളയില്ലാത്ത വടയാണോ എന്നാണ് ചോദിച്ചത്. അതിനുള്ള മറുപടി അതേ ഭാഷയിൽ തന്നെയാണ് അഞ്ജലി നൽകുന്നത്. ‘തുള കാണാത്തവർക്ക് വേണ്ടി സമർപ്പിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് മനോഹരമായ ചിത്രങ്ങൾ സദാചാര വാദികൾക്ക് വേണ്ടി അഞ്ജലി സമർപ്പിച്ചത്. എന്നാൽ പിന്നീട് അഞ്ജലി നൽകിയ ക്യാപ്ഷൻ താരം ഡിലീറ്റ് ചെയ്യുകയും ചെയ്തു.
പേരൻപിലൂടെ മമ്മൂട്ടിയുടെ നായികയായും ശ്രദ്ധേയയായ താരം കൂടിയാണ് അഞ്ജലി. തന്റെ ജീവിതം സിനിമ ആകുന്നതിലും, ആ സിനിമയിൽ താൻ തന്നെ തന്റെ അനുഭവങ്ങൾ പറയുന്നതിന്റെയും ത്രില്ലിലാണ് ഇപ്പോൾ താരം.