കാസര്‍കോട് ആള്‍ക്കൂട്ട ആക്രമണം,ഒരാള്‍ കൊല്ലപ്പെട്ടു, മരിച്ചത് ചെമ്മനാട് സ്വദേശി
കാസര്‍കോട്: ആള്ക്കുട്ടത്തിന്റെമ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസര്‍കോട് അശ്വിനി നഗറിൽ കിംസ് ആശുപത്രിക്ക് zസമീപമാണ് സംഭവം. സദാചാര പോലീസ് ചമഞ്ഞെത്തിയ ചിലർ റഫീഖിനെ ആക്രമിക്കുകയായിരുന്നു. .
കിംസ് ആശുപത്രി ബസ് സ്റ്റോപ്പിന് സമീപം മെഡികല്‍ സറ്റോറില്‍ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലര്‍ എത്തി റഫീഖിനെ അടിച്ചും തൊഴിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കിംസ് – അരമന ആശുപത്രിക്കടുത്തെ ഹെല്‍ത് മാളിനടുത്താണ് റഫീഖ് വീണു കിടന്നത്. ബോധരഹിതനായി വീണു കിടന്ന റഫീഖിനെ ഉടന്‍ തന്നെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊലപാതക വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന് നായര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അക്രമികളെ കണ്ടെത്താന്‍ സി സി ടി വി പരിശോധിക്കുന്നുണ്ട്. റഫീഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.