എല്ലാം പറഞ്ഞു തീർത്തു,കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസം; തിരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചിട്ടില്ലെന്ന് കെ വി തോമസ്
തിരുവനന്തപുരം: നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധി നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്. തനിക്കു ചില പരാതികള്‍ ഉണ്ടായിരുന്നു. ആ പരാതികള്‍ നേതൃത്വത്തെ അറിയിച്ചു. അവരാണ് പരാതികള്‍ പരിഹരിക്കേണ്ടത്. താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റോ പാര്‍ട്ടിയില്‍ സ്ഥാനമോ ചേദിച്ചിട്ടില്ല. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. തനിക്കുള്ള പരാതികള്‍ പാര്‍ട്ടിയിലാണ് ഉന്നയിച്ചിരിക്കുന്നതെന്നും കെ.വി.തോമസ് പറഞ്ഞു.