ബിജെപി യിലേക്കുള്ള ഒഴുക്ക് തടയും,
കോണ്‍ഗ്രസ് വിട്ട് വരുന്നവരെ സ്വീകരിക്കും, അർഹമായ സ്ഥാനം നൽകും , കോൺഗ്രസ്സിനെ അങ്കലാപ്പിലാക്കി സിപിഎം തന്ത്രം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വാഗതമോദി സിപിഎം. കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനാണ് പാര്‍ട്ടി തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുന്നതിനാണ് ഈ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റം അംഗം പി. രാജീവ് പറഞ്ഞു.
ഹിന്ദുത്വ നിലപാടുകളിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വന്നിട്ടുണ്ടെങ്കിലും ഇടതുപക്ഷ സ്വഭാവമുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്ന് പി. രാജീവ് പറഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് അവര്‍ തുടര്‍ച്ചയായി സ്വീകരിച്ച നയത്തിന്റെ കൂടി ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അത്തരത്തിലൊരു നയത്തിലേക്ക് കോണ്‍ഗ്രസ് വരുന്നുണ്ടെന്നും രാജീവ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസില്‍ മതനിരപേക്ഷ ചിന്താഗതി പുലര്‍ത്തുന്ന നേതാക്കള്‍ ബിജെപിയിലേക്ക് പോകേണ്ടതില്ലെന്നും അവര്‍ക്ക് കേരളത്തില്‍ ഇടതുപക്ഷമുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.