വീണ്ടും ക്രൂരത, മലയാളി വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയ കേസില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മംഗളൂരുവിൽ അറസ്റ്റില്‍
മംഗളൂരു: മംഗളൂരു വിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാര്‍ത്ഥികളെ റാഗിങ്ങിനിരയാക്കിയകേസില് 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഒന്നാം വര്‍ഷ ബിഫാര്‍മ വിദ്യാര്‍ത്ഥി കാഞ്ഞങ്ങാടിനടുത്ത് മടിക്കൈ പൂത്തക്കാൽ സ്വദേശി അഭിരാജിനെയും .മറ്റൊരു കുട്ടിയേയും റാഗുചെയ്ത സംഭവത്തിലാണ് അറസ്റ്റ്. അറസ്റ്റിലായ വിദ്യാർത്ഥികൾ മുഴുവൻ മലയാളികളാണ് ‘ ഇതിൽ ഒരാൾ കാഞ്ഞങ്ങാട് സ്വദേശിയാണ്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജിഷ്ണു(20), പി വി ശ്രീകാന്ത് (20), അശ്വന്ത് (20), അഭിരത് രാജീവ് (20), സായന്ത്(20), രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ പി രാഹുല്‍ (21), ജിഷ്ണു (20),മുക്താര്‍ അലി (19),കെ മുഹമദ് റസീം (20), എന്നിവരെയാണ് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ അറസ്റ്റ് ചെയ്തത്. ജനുവരി 10ന് പ്രതികൾ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് സീനിയർ വിദ്യാർത്ഥികൾ അവരുടെ സ്വകാര്യ താമസ സ്ഥലത്തേകെത്താൻ പറയുകയായിരുന്നു’ ഇവിടെ വെച്ച് ഇരകളായ വിദ്യാര്‍ത്ഥികളോട് മുടി വെട്ടാനും മീശ വടിക്കാനും പറഞ്ഞ് മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ അഭിരാജ് പഠനം നിര്‍ത്തി മടങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് റാഗിങ്ങ് വിവരം പുറത്തായത്. അതേ സമയം തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്നും പുറത്തു നടന്ന സംഭവനായതിനാല് കോളേജിന് ഉത്തരവാദിത്തമില്ലെന്നും മംഗളൂരു ശ്രീനിവാസ് കോളേജ് വളച്ചില് ക്യാമ്പസ് അധികൃതര്‍ വ്യക്തമാക്കി
റാഗിങ്ങിനെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് കമ്മീഷണർ ശശികുമാർ വ്യക്തമാക്കി