കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ കൊറോണാ രോഗികളോട് സർക്കാർ കാണിക്കുന്നത് വഞ്ചന : ബി.ജെ.പി.
കാഞ്ഞങ്ങാട്: ഗുരുവനo കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിലെ രോഗികളോട് സർക്കാർ കാണിക്കുന്നത് കടുത്ത വഞ്ചനയാണെന്ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ കുറ്റപ്പെടുത്തി. കോവിഡ് രോഗികൾക്ക് ഗുണനിലവാരമുള്ള ഭക്ഷണവും കുടിവെള്ളവും മടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകാത്തതിൽ പ്രധിഷേധിച്ചു കൊണ്ട് ബി.ജെ.പി. അരയി ബൂത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.വേലായുധൻ.
കൊറോണാ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഭക്ഷണം നൽകാനുള കരാർ പാർട്ടി നേതാവിന്റെ ഭാര്യയ്ക്ക് നേടികൊടുത്തു കൊണ്ട് സ്വജനപക്ഷപാതത്തിന്റെ .പ്രഭാത ഭക്ഷണം 10.30 നും ഉച്ചഭക്ഷണം 3.30 നും മാത്രമേ കിട്ടുന്നുവെന്ന രോഗികളുടെ പരാതി ദിനംപ്രതി കൂടുകയാണ്. യാതൊരു ഗുണനിലവാരവുമില്ലാത്ത ഭക്ഷണം സമയത്തു കിട്ടുകയുമില്ലായെന്ന അവസ്ഥയാണ്. ശുചികരണത്തിനായി പതിനാല് ദിവസത്തേക്ക് 18000 രൂപ വേതന നിരക്കിൽ സ്വന്തക്കാരെ നിർമിച്ചിട്ടുണ്ടെങ്കിലും കൃത്യമായും വൃത്തിയായും ശുചീകരണം നടത്തുന്നില്ലായെന്നാണ് രോഗികളുടെ പരാതി. രോഗികളോട് നീതി കാണിച്ചു കൊണ്ട് ഭക്ഷണവും വെള്ളവും ശുചികരണവും എത്രയും പെട്ടെന്ന് ചെയ്തില്ലെങ്കിൽ ബി.ജെ.പി രൂക്ഷമായ സമരവുമായി രംഗത്തിറങ്ങുമെന്ന് എ.വേലായുധൻ മുന്നറിയിപ്പ് നൽകി.
പ്രതിഷേധ യോഗത്തിൽ മുനിസിപ്പൽ സൗത്ത് ഏരിയാ പ്രസിസണ്ട് എ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.സി. മോർച്ച മണ്ഡലം പ്രസിഡണ്ട് സി.കെ. വൽസലൻ, മുനിസിപ്പൽ നോർത്ത് ഏരിയാ പ്രസിഡണ്ട് എച്ച്.ആർ.ശ്രീധരൻ സംസാരിച്ചു , ബൂത്ത് പ്രസിഡണ്ട് എം.സുരേഷ് സ്വാഗതവും ,സന്തോഷ് ആചാരി അരയി നന്ദിയും പറഞ്ഞു.