പഠിപ്പിക്കാന്‍ അധ്യാപകരില്ല,അധ്യാപിക വേഷമണിഞ്ഞ് വാര്‍ഡ് മെമ്പര്‍
പെരുമ്പട്ട:ഒരു അധ്യാപകന് മാത്രമുള്ള പെരുമ്പട്ട സി എച്ച് മുഹമ്മദ് കോയ ഹയര്‍ സെക്കന്‍ഡറിസ്കൂളില്‍ അധ്യാപിക വേഷമണിഞ്ഞ് വാര്ഡ്മെമ്പര്. മലയാള സാഹിത്യത്തില്ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുള്ള വെസ്റ്റ്എളേരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ മെമ്പറായ റഹിയാനത്ത് ടീച്ചറാണ് അധ്യാപക ക്ഷാമം കൊണ്ട് പഠനം മുടങ്ങുന്നവേളയില് അധ്യാപികയായി വിദ്യാര്‍ത്ഥികളുടെ മുമ്പിലെത്തിയത്. സ്കൂളില്‍ കൊമേഴ്സിന്റെ ഒരു ബാച്ച് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ആറു വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ആറു അധ്യാപകര്‍ വേണ്ടിടത്താണ് രണ്ട് അധ്യാപകര്‍ മാത്രമുള്ളത്. ഇതില്‍ പ്രധാന അധ്യാപകന് ലീവിലുമാണ് . ഇംഗ്ലീഷ്, മലയാളം, എക്കണോമിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്എന്നീ വിഷയങ്ങളിലാണ് അധ്യാപകര്‍ ഇല്ലാത്തത്. നിലവില്‍ ഒരു അധ്യാപകനാണ്ക്ലാസ് കൈകാര്യം ചെയ്യുന്നത് . താല്ക്കാലികഅധ്യാപകരെബി ആര് സി വഴി നിയമിക്കുമെന്നു അധികൃതര്‍ പറഞ്ഞുവെങ്കിലും നടപ്പിലായില്ല. അധ്യാപകര്‍ ഇല്ലാതെ ക്ലാസുകള്മുടങ്ങുന്നത്ശ്രദ്ധയില്പ്പെട്ടപ്പോഴാണ്വാര്ഡ്മെമ്പര് സ്കൂളില്‍ എത്തിയത്.മലയാളം വിഭാഗത്തില്‍ അധ്യാപകരുടെ അപര്യാപ്തത ശ്രദ്ധയില്‍ പെടുത്തിയിപ്പോള്ബി ആര് സിയുടെഅപേക്ഷ മാനിച്ചുമാണ്സേവന സന്നദ്ധയായി വാര്‍ഡ് മെമ്പര്‍ മുന്നോട്ട് വന്നത്. മികച്ച പ്രഭാഷകയും വനിതാ ലീഗിന്റെ പെരുമ്പട്ട ശാഖ പ്രസിഡണ്ടുമാണ് റഹിയാനത്ത് ടീച്ചര്‍