കാസർകോട് : യുവതിയെ അടിച്ചു കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ തള്ളിയെന്ന ഭർത്താവിന്റെ മൊഴിയെ തുടർന്നു ചന്ദ്രഗിരിപ്പുഴയിൽ തെക്കിൽപാലത്തിനു താഴെ 12 മണിക്കൂറിലേറെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. കൊല്ലം ഇരവിപുരം വാളത്തുങ്കൽ വെളിയിൽ വീട്ടിൽ പരേതനായ ബാലന്റെയും മണിയമ്മയുടെയും മകൾ പ്രമീളയെ (30) കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്നാണു ഭർത്താവ് തളിപ്പറമ്പ് ആലക്കോട്ടെ സെൽജോ പൊലീസിൽ മൊഴി നൽകിയത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും രാവിലെ 6നു തുടങ്ങിയ തിരച്ചിൽ രാത്രി ഏഴോടെയാണ് അവസാനിപ്പിച്ചത്. വിദ്യാനഗർ പന്നിപ്പാറയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു 2 മക്കളോടൊപ്പം പ്രമീളയും സെൽജോയും താമസിച്ചിരുന്നത്. ഭാര്യയെ കാണാനില്ലെന്ന് 20നു വിദ്യാനഗർ പൊലീസിൽ സെൽജോ പരാതി നൽകിയിരുന്നു.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യം അറിയാൻ സെൽജോ പൊലീസിനെ ബന്ധപ്പെടാത്തതാണു സംശയങ്ങൾക്കിടയാക്കിയത്. തുടർന്നു പൊലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തപ്പോൾ സെൽജോ പരസ്പര വിരുദ്ധമായാണു മൊഴി നൽകിയത്. കഴിഞ്ഞ ദിവസം രാത്രിയാണു സെൽജോ കുറ്റസമ്മതമൊഴി നൽകിയത്. വിവരമറിഞ്ഞ് പ്രമീളയുടെ ബന്ധുക്കൾ കാസർകോട്ടേക്കു തിരിച്ചു. ഭാര്യ പ്രമീളയുടെ മൃതദേഹം പുഴയിൽ തള്ളിയ ശേഷം വിദ്യാനഗർ പന്നിപ്പാറയിലെ വാടക വീട്ടിൽ പുലർച്ചെ 4നു തിരിച്ചെത്തിയ സെൽജോ തന്റെ മൊബൈലിൽ നിന്ന് ‘ അവൾ പോയി പിന്നെ വിളിക്കാം’ എന്നു മെസേജ് അയച്ചിരുന്നു. ഇടുക്കിയിലെ യുവതിക്കാണ് ഇത് അയച്ചതെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇവർ തമ്മിലുള്ള ബന്ധത്തിനു യുവതിയെ അടിച്ചു കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ തള്ളിയെന്ന ഭർത്താവിന്റെ മൊഴിയെ തുടർന്നു ചന്ദ്രഗിരിപ്പുഴയിൽ തെക്കിൽപാലത്തിനു താഴെ 12 മണിക്കൂറിലേറെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. കൊല്ലം ഇരവിപുരം വാളത്തുങ്കൽ വെളിയിൽ വീട്ടിൽ പരേതനായ ബാലന്റെയും മണിയമ്മയുടെയും മകൾ പ്രമീളയെ (30) കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്നാണു ഭർത്താവ് തളിപ്പറമ്പ് ആലക്കോട്ടെ സെൽജോ പൊലീസിൽ മൊഴി നൽകിയത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും രാവിലെ 6നു തുടങ്ങിയ തിരച്ചിൽ രാത്രി ഏഴോടെയാണ് അവസാനിപ്പിച്ചത്. വിദ്യാനഗർ പന്നിപ്പാറയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു 2 മക്കളോടൊപ്പം പ്രമീളയും സെൽജോയും താമസിച്ചിരുന്നത്. ഭാര്യയെ കാണാനില്ലെന്ന് 20നു വിദ്യാനഗർ പൊലീസിൽ സെൽജോ പരാതി നൽകിയിരുന്നു.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യം അറിയാൻ സെൽജോ പൊലീസിനെ ബന്ധപ്പെടാത്തതാണു സംശയങ്ങൾക്കിടയാക്കിയത്. തുടർന്നു പൊലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തപ്പോൾ സെൽജോ പരസ്പര വിരുദ്ധമായാണു മൊഴി നൽകിയത്. കഴിഞ്ഞ ദിവസം രാത്രിയാണു സെൽജോ കുറ്റസമ്മതമൊഴി നൽകിയത്. വിവരമറിഞ്ഞ് പ്രമീളയുടെ ബന്ധുക്കൾ കാസർകോട്ടേക്കു തിരിച്ചു.തടസ്സമായതിനാൽ കൊലപ്പെടുത്തിയതാകാമെന്നാണു പൊലീസിന്റെ നിഗമനം.എന്നാൽ മൃതദേഹം കണ്ടെത്താനാകാതെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നു പൊലീസ് പറഞ്ഞു. ഇടയ്ക്കിടെ കാസർകോട് വരാറുള്ള ഇടുക്കി സ്വദേശിനിക്കൊപ്പം സെൽജോ ബേക്കൽ കോട്ട ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിലേക്ക് പോയിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തെ പ്രമീള എതിർത്തതിന്റെ പേരിൽ വീട്ടിൽ ബഹളം ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ജോലി തേടിയാണു പ്രമീള വർഷങ്ങൾക്കു മുൻപു കൊല്ലത്തെ വീട്ടിൽ നിന്നിറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തു. ഇതിനിടെയാണു തളിപ്പറമ്പ് ആലക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ സെൽജോയുമായി പരിചയപ്പെടുന്നത്. പിന്നീട് കാസർകോട്ടെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ താമസിച്ചു. വിദ്യാനഗറിലെ വിവിധ ഓഫിസുകളിൽ താൽക്കാലികമായി ജോലി ചെയ്തു. സെൽജോ ഭാര്യയെ കൊലപ്പെടുത്തിയത് ആസൂത്രിതമായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.വഴക്കിട്ടപ്പോൾ തലയ്ക്കടിച്ചുവെന്നും പിന്നീടു നിലത്തു വീഴുകയായിരുന്നുവെന്നും അൽപം കഴിഞ്ഞു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതു കണ്ടുവെന്നുമാണു സെൽജോയുടെ മൊഴി. മൃതദേഹം ചാക്കിൽ കെട്ടി റിക്ഷയിൽ കയറ്റി പുഴയിൽ തള്ളുകയായിരുന്നുവെന്ന മൊഴി പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല.
മൃതദേഹത്തിൽ കെട്ടിയ കല്ലും ചാക്കും, കെട്ടാൻ ഉപയോഗിച്ച കയറും മുൻകൂട്ടി ഒരുക്കി വച്ചതാകുമെന്നാണു പൊലീസ് കരുതുന്നത്. മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരിക്കാമെന്നും സംശയിക്കുന്നു. ഓട്ടോയിൽ മൃതദേഹവുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.യുവതിയെ അടിച്ചു കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ തള്ളിയെന്ന ഭർത്താവിന്റെ മൊഴിയെ തുടർന്നു ചന്ദ്രഗിരിപ്പുഴയിൽ തെക്കിൽപാലത്തിനു താഴെ 12 മണിക്കൂറിലേറെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. കൊല്ലം ഇരവിപുരം വാളത്തുങ്കൽ വെളിയിൽ വീട്ടിൽ പരേതനായ ബാലന്റെയും മണിയമ്മയുടെയും മകൾ പ്രമീളയെ (30) കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്നാണു ഭർത്താവ് തളിപ്പറമ്പ് ആലക്കോട്ടെ സെൽജോ പൊലീസിൽ മൊഴി നൽകിയത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും രാവിലെ 6നു തുടങ്ങിയ തിരച്ചിൽ രാത്രി ഏഴോടെയാണ് അവസാനിപ്പിച്ചത്. വിദ്യാനഗർ പന്നിപ്പാറയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു 2 മക്കളോടൊപ്പം പ്രമീളയും സെൽജോയും താമസിച്ചിരുന്നത്. ഭാര്യയെ കാണാനില്ലെന്ന് 20നു വിദ്യാനഗർ പൊലീസിൽ സെൽജോ പരാതി നൽകിയിരുന്നു.ദിവസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യം അറിയാൻ സെൽജോ പൊലീസിനെ ബന്ധപ്പെടാത്തതാണു സംശയങ്ങൾക്കിടയാക്കിയത്. തുടർന്നു പൊലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തപ്പോൾ സെൽജോ പരസ്പര വിരുദ്ധമായാണു മൊഴി നൽകിയത്. കഴിഞ്ഞ ദിവസം രാത്രിയാണു സെൽജോ കുറ്റസമ്മതമൊഴി നൽകിയത്. വിവരമറിഞ്ഞ് പ്രമീളയുടെ ബന്ധുക്കൾ കാസർകോട്ടേക്കു തിരിച്ചു.