വധശ്രമമടക്കം നിരവധി കേസിൽ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു
മഞ്ചേശ്വരം: വധശ്രമമടക്കം നിരവധി കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. മഞ്ചേശ്വരം സ്വദേശി ആബിദ് (25) ആണ് മഞ്ചേശ്വരം സി ഐ ഷൈന്‍ കെ.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. എ എസ് ഐ പ്രകാശന്, സീനിയര്‍ സിവില്‍ പോലീസര്‍
സതീശന്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അര്‍ദ്ധരാത്രി വീട് വളഞ്ഞ് പിടികൂടാന്‍ നോക്കിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആബിദിനെ സി ഐയും സംഘവും പിന്തുടര്ന്നു പിടിക്കുകയായിരുന്നു. കൃത്യം നടത്തി ബാഗ്ലൂര്, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുന്നതാണ് ആബിദിന്റെ രീതി. ആബിദ് പിടിയിലായതോടെ മറ്റ് ക്രിമിനലുകള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് വിവരം. എസ് ഐ രാഘവന്, സി ഐ ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് ശക്തമായ റൈഡും പട്രോളിംഗും നടന്ന് വരികയാണ്.