കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാ മാതാവിനെയും ഭാര്യയുടെ രണ്ട് സഹോദരിമാരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു
ഉപ്പള : കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാ മാതാവിനെയും ഭാര്യയുടെ രണ്ട് സഹോദരിമാരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള സോങ്കാല്‍ ശാന്തിഗുരിയിലെ ലക്ഷ്മി(57), മക്കളായ മാധവി(40), രുഗ്മിണി(33) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കര്‍ണ്ണാടക ബെല്‍ത്തങ്ങാടിയിലെ രവി(40)യാണ് ഭാര്യ ഗൗരിയുടെ അമ്മ ലക്ഷ്മിയേയും രണ്ട് സഹോദരിമാരേയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സാരമായി പരിക്കേറ്റ മൂന്ന് സ്ത്രീകളേയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. യുവാവിനും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിവല് പ്രവേശിപ്പിച്ചു.