നസിറുദ്ധീന്‍ തിരിച്ചടി, രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ നിന്നും ബെയ്ക്കേഴ്സ് അസോസിയേഷൻ വിട്ടുനിൽക്കും’
നീലേശ്വരം – രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നീക്കത്തിൽ നിന്ന് ബേക്കേഴ്സ് അസോസിയേഷൻ കേരള- ബെയ്ക്ക് സംസ്ഥാന കമ്മിറ്റി വിട്ടു നിൽക്കുമെന്ന് ബൈയ്ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് സി.അമ്പുരാജ് നീലേശ്വരം പറഞ്ഞു.
വ്യാപാരമേഖല നേരിടുന്ന ഗുരു തര പ്രശ്നങ്ങൾക്ക് പരിഹാരം രാഷ്ട്രീയപ്രവേശനമല്ല, പ്രായോ ഗിക ഇടപെടലുകളിലൂടെ സർ ക്കാരുമായും ഭരണ പ്രതിപക്ഷ കക്ഷികളുമായും നിരന്തരം ബന്ധ പ്പെടുകയെന്നതാണ്.
പ്രളയ കാലത്തും കോവിഡ് കാ ലത്തുമെല്ലാം ബേക്കറി കച്ചവട ക്കാരുടെ ദുരിതങ്ങൾ പരിഗണി ക്കാനും പരിഹാരം കാണാനും സംസ്ഥാന സർക്കാർ ഇടപെട്ടി രുന്നുവെന്നും സി.അമ്പുരാജ് ചു ണ്ടിക്കാട്ടി.