എം സി ഖമറുദ്ദീന് എം എല്‍ എക്ക് 16 കേസുകളില്‍ കൂടി ജാമ്യം :ജാമ്യം കിട്ടിയ കേസുകളുടെ ആകെ എണ്ണം 68 ആയി
കാഞ്ഞങ്ങാട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന എം സി ഖമറുദ്ദീന് എം എല്‍ എക്ക് 16 കേസുകളില്‍ കൂടി ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി ജാമ്യം അനുവദിച്ചു. ഇതോടെ എംഎല്‍എക്ക് ജാമ്യം കിട്ടിയ കേസുകളുടെ ആകെ എണ്ണം 68 ആയി. ഇതില്‍ 52 കേസുകളും ഹോസ്ദുര്‍ഗ് കോടതിയിലാണ്. ഇവിടെ 81 കേസുകളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ആറു കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആറ് ജാമ്യ ഹര്ജിയിന്മേല് ഇന്ന് വിധി പറയും.