ആറു വയസ്സുകാരിയുടെ മുഖത്ത് കാന്താരി മുളക് തേച്ചു:കൊടും ക്രൂരത കാട്ടിയത് മദ്യലഹരിയിലായ മാതാപിതാക്കള്‍
വെള്ളരിക്കുണ്ട് : സംരക്ഷിക്കേണ്ട കൈകൾ തന്നെ കൊടും ക്രൂരത കാട്ടിയാലോ? വെസ്റ്റ്എളേരി പറമ്പയില്‍ ആറു വയസ്സുകാരിയുടെ മുഖത്ത് കാന്താരി മുളക് തേച്ച സംഭവം മനസാക്ഷിയെ നടുക്കുന്നതായി. ഈ കൊടും ക്രൂരത കാട്ടിയത് മദ്യലഹരിയിലായ മാതാപിതാക്കള്‍. പറമ്പയിലെ തമ്പി – ഉഷ ദമ്പതികളാണ് തങ്ങളുടെ രണ്ടാമത്തെ കുട്ടിയോട് ഈ ക്രൂരത കാട്ടിയത്. ഇവരുടെ മൂത്ത കുട്ടിയേയും ഇവര്‍ ഇത്തരത്തില്‍ ഉപദ്രവിക്കുക പതിവായിരുന്നു.ഇതേത്തുടര്‍ന്ന് ഈ കുട്ടിയെ നേരത്തെ തന്നെ പടന്നക്കാടുള്ള നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പറമ്പ അംഗണവാടി വര്‍ക്കര്‍ വാര്‍ഡ് മെമ്പറുടെ സഹായത്തോടെ ചിറ്റാരിക്കാല്‍ പോലിസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കുടുതല്‍ നിയമനടപടികള്‍ ഉണ്ടാകും.