ബേക്കൽ കോട്ടക്ക് സമീപം വൻ സ്വർണവേട്ട, കസ്റ്റംസ് പിടികൂടിയത് 4 കിലോ സ്വര്‍ണം; 2 പേര് അറസ്റ്റില്‍
കാസര്‍കോട്: ബേക്കൽ കോട്ടക്ക് സമീപം കെ എസ് ടി പി റോഡിലെ ടോൾ ബൂത്തിൽ കാർ തടഞ്ഞു നിർത്തി സ്വർണ്ണം പിടിച്ചെടുത്തു. നാലു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കാറിന്റെ രഹസ്യ അറയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. സ്വര്‍ണം കടത്തിയ കര്‍ണാടക ബല്‍ഗാം സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായത്.
സകലേഷ്പുര സ്വദേശികളായ ജ്യോതി റാം (23), തുഷാര്‍ (27) എന്നിവരെയാണ് സ്വര്‍ണവുമായി പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ പള്ളിക്കര ടോള്‍ ബൂത്തി നടുത്ത് വെച്ചാണ് കാര്‍ തടഞ്ഞ് യുവാക്കളെ പിടികൂടിയത്.
രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ച സ്വര്‍ണം കര്‍ണാടകത്തിലേക്ക് കടത്തുകയായിരുന്നു.
മാരുതി ക്രറ്റ കാറിന്റെ പിന്‍സീറ്റിനടിയിലെ രഹസ്യ അറയില്‍ നിന്നാണ് നാലു കിലോ സ്വര്‍ണം കണ്ടെടുത്തത്. 2020 ഫെബ്രുവരിയില്‍ കാസര്‍കോട് കസ്റ്റംസ് 6.20 കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയിരുന്നു.ഇതിന് ശേഷം നടന്ന മ വന്‍ സ്വര്‍ണ്ണ വേട്ടയാണ് ഇന്ന് നടന്നത്.