മണ്ണാര്‍ക്കാട് സി.പി.ഐ സ്ഥാനാര്‍ത്ഥിയെ ശുപാര്‍ശ ചെയ്ത് പാലക്കാട് ബിഷപ്പ്; ‘സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പൂര്‍ണ പിന്തുണ’പ്രതികരിക്കാതെ സി പി ഐ
പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയെ ശുപാര്‍ശ ചെയ്ത് പാലക്കാട് ബിഷപ്പ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നല്കി.
പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്താണ് സംസ്ഥാന സെക്രട്ടറിക്ക് കത്ത് നല്‍കിയത്. സി.പി.ഐ നേതാവും കഞ്ചിക്കോട്ടെ വ്യവസായിയുമായ ഐസക്ക് വര്‍ഗീസിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
ഐസക്ക് വര്‍ഗീസിനെ നിര്‍ത്തുകയാണെങ്കില്‍ സഭയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹത്തിന് ജയിച്ച് വരാന്‍ കഴിയുമെന്നും കത്തില്‍ പറയുന്നു.
സഭയുടെ പ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നേരിട്ടാണ് കാനം രാജേന്ദ്രന് കത്ത് കൈമാറിയതെന്നാണ് വിവരം. ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തിന്റെ ലെറ്റര്‍ ഹെഡില്‍ എഴുതിയ കത്ത് ജനുവരി 11നാണ് കൈമാറിയിരിക്കുന്നത്.
അതേസമയം വിഷയത്തില്‍ പാര്‍ട്ടിയോ സഭയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലന്നാണ് പാര്‍ട്ടി അറിയിച്ചിട്ടുള്ളത്