വാഷിംഗ്ടണ്‍: സാമുവല്‍ ലിറ്റില്‍ ഈ പേരുകേള്‍ക്കുമ്ബോള്‍ അമേരിക്കക്കാര്‍ ഞെട്ടും. രാജ്യത്തെ കിടുകിടാ വിറപ്പിച്ച ഈ പരമ്ബരകൊലയാളി കൊന്നുതള്ളിയത് 90പേരെയാണ്. ഏറെയും സുന്ദരികളായ യുവതികളെ. വശീകരിച്ച് സ്വന്തം ഇംഗിതത്തിന് വിധേയമാക്കിയശേഷം അടിച്ചുവീഴ്ത്തിയും ശ്വാസം മുട്ടിച്ചും കൊല്ലും. പിന്നീട് ആരുംകാണാതെ മൃതദേഹം ഉപേക്ഷിക്കും. തെളിവുകളൊന്നും അവശേഷിപ്പിക്കാത്തതിനാല്‍ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസ് കഴിഞ്ഞിരുന്നില്ല. ഒടുവില്‍, ഡി.എന്‍.എ സാമ്ബിളുകള്‍ വച്ചുള്ള അന്വേഷണത്തിലാണ് സാമുവല്‍ കുടുങ്ങിയത്. കൊലപ്പെടുത്തിയെന്ന് സാമുവല്‍ പറയുന്ന പല സ്ത്രീകളുടെയും മരണമോ തിരോധാനമോ പൊലീസ് സ്ഥിരീകരിച്ചിട്ടുപോലുമില്ല എന്നതാണ് ഏറെ ഞെട്ടിക്കുന്നത്. 56വര്‍ഷത്തിനിടെയാണ് ഇത്രയും കൊലപാതകങ്ങള്‍ നടത്തിയത്.
ലൈംഗിക തൊഴിലാളികളെയും മയക്കുമരുന്നിന് അടിമകളായവരെയും കുടുംബ ബന്ധത്തില്‍ പ്രശ്നങ്ങളുള്ളവരെയുമായിരുന്നു സാമുവല്‍ ഉന്നംവച്ചിരുന്നത്.കൊലപ്പെടുത്തിയവരില്‍ കൂടുതലും ലൈംഗിക തൊഴിലാളികളായിരുന്നു. ഇരകള്‍ക്ക് സൗന്ദര്യം വേണമെന്നത് സാമുവലിന് നിര്‍ബന്ധമാണ്. വയസ് 79 ആയെങ്കിലും ഇരകളുടെ ശരീരവടിവ് സാമുവലിന് ഇപ്പോഴും ഓര്‍മയുണ്ട്. തൊലിയുടെയും മുടിയുടെയും നിറംപോലും മറന്നിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വെളിപ്പെടുത്തുമ്ബോള്‍ കൊല്ലപ്പെട്ടവരുടെ ശരീരവര്‍ണന നടത്താനും അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ക്രൂരകൊലപാതകങ്ങള്‍ നടത്തിയെങ്കിലും കുറ്റബോധം ലവലേശമില്ല. അമിത ലൈംഗികാസക്തിയും ആക്രമണ സ്വഭാവവും കാണിച്ചിരുന്ന സാമുവല്‍ ഒരാളെ സ്കെച്ചുചെയ്തുകഴിഞ്ഞാല് പിന്നെ അവരുടെ പുറകേകൂടും. ദിവസങ്ങള്‍ക്കകം ഇരയെ പാട്ടിലാക്കും. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടും. അതിന്റെ മാസ്മരിക ലഹരിയില്‍ മയങ്ങിക്കിടക്കുന്ന ഇരയെ നിഷ്കരുണം കൊലപ്പെടുത്തും. അതിശക്തമായി ശരീരത്തിന്റെ മര്മ്മഭാഗങ്ങളില് ഇടിച്ച് ബോധം കെടുത്തിയശേഷം ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കും. പാടുകളൊന്നും ശരീരത്തിലുണ്ടാവാതിരിക്കാന് സാമുവല്‍ പ്രത്യേകം ശ്രദ്ധിക്കും.