കാണണം ഈ മതസൗഹാര്‍ദ്ദ മാതൃക ആയംപാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയും കുണിയ പള്ളി
കമ്മിറ്റിയും ചേര്‍ന്ന് നിര്‍മ്മിച്ച പ്രവേശന കവാടം ഉദ്ഘാടനത്തിനൊരുങ്ങി.
ബുർഹൻ തളങ്കര
കാഞ്ഞങ്ങാട്: മനുഷ്യത്വം മറന്ന് മതങ്ങൾ മൃതപ്രായമാകുമ്പോൾ പ്രതീക്ഷയുടെയും മതസൗഹാർദ്ദത്തിൻ്റെയും പൊൻവെളിച്ചം പരത്തുകയാണ് കുണിയആയംപാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയും കുണിയ ബിലാല്‍ മസ്ജിദ് കമ്മിറ്റിയും’ ഇരു വിഭാഗവും സംയുക്തമായി നിര്‍മിച്ച പ്രവേശന കവാടം ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. പള്ളിക്കമ്മിറ്റിയിൽ നിന്നും ചെയർമാനായി അബ്ദുള്ള ഖാദർ ഫ : ഹത്തി കുണിയായും അമ്പലക്കമ്മിറ്റിയിൽ നിന്നും കൺവീനറായി കെ നാരായണൻ ആയംപാറയുടെയും നേതൃത്വത്തിലുള്ള സമിതിയാണ് അഞ്ചു ലക്ഷം രൂപ ചിലവിൽ മതസൗഹാർദ്ദ കവാടത്തിന്റെ നിർമാണം പൂർത്തീകരിച്ചത് . ബിലാൽ മസ്ജിദ് കമ്മിറ്റയും ആയംപാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര യു എ ഈ കമ്മിറ്റിയുമാണ് ഇതിനുവേണ്ട പണം കണ്ടത്തിയത്. കവാടത്തിന് ഇരുവശത്തുമുള്ള സ്ഥലം പ്രദേശത്തെ പൗര പ്രമുഖൻ മൊയ്തീൻ കുട്ടി ഹാജിയും വിട്ടുനൽകി.
രാപ്പകലില്ലാതെ ഇതിനു വേണ്ടി അധ്വാനിച്ചവര്‍ മുതല്‍ ഇതിനു പുറകിലെ ഓരോ വ്യക്തിയും ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
അതിലെല്ലാമുപരി ഇവിടെ കഴിഞ്ഞുപോയ ഒരു കാലഘട്ടം കൂടിയാണ് അടയാളപ്പെടുത്തുകയാണ്. ഈ പ്രദേശത്ത് മുഹമ്മദു ജോസഫും രാമനും മതേതരമായ കാഴ്ചപ്പാടോടെ ജീവിച്ചു പുതിയ തലമുറക്ക് വഴികാട്ടിയായിരിക്കുകയാണ്. കുണിയിലെയും ആയംപാറയിലെയും പഴയ തലമുറയുടെ അതേ പാത തന്നെയാണ് പുതുതലമുറയും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്കുമുമ്പ് പ്രദേശത്ത് ഇരുമ്പു കവാടം നിർമ്മിക്കാൻ പള്ളി കമ്മിറ്റി തീരുമാനിച്ചപ്പോൾ കവാടത്തിൽ ഇരു ആരാധനാലയങ്ങളുടെയും പേരുകൾ ഉൾപ്പെടുത്തിയാണ് മാതൃക കാട്ടിയത്. നിലവിലെ സാഹചര്യത്തിൽ
ഒരിക്കലും സംഭാവ്യമല്ലെന്ന് ചിന്തിച്ചിരുന്നവരെ പോലും അതിശയോക്തരാക്കി പരസ്പരം സഹകരിച്ച് ഉണ്ടും ഉടുത്തും അധ്വാനിച്ചും ആഘോഷിച്ചും വളര്‍ന്നുവന്ന കുണിയിലെ അധ്യാപറയിലെയു മനുഷ്യർ വീണ്ടും കൈകൾ ചേർത്തു പിടിച്ചത് പുതിയ കവാടവും നിർമ്മിച്ചു. ഇനി വരുന്ന കാലവും ഇവിടെ മതേതര മൂല്യങ്ങൾ നിലനിർത്തുന്ന മനുഷ്യര്‍ക്കുള്ളതാണെന്ന് ഈ കമാനം ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രവേശന കവാട വാര്‍ത്തകള്‍ ഇതിനകം തന്നെ സോഷ്യല്‍ മിഡിയകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.