രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരുംകൊവിഡ് വാക്സിന് സ്വീകരിക്കുമെന്ന് സൂചന
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന് സ്വീകരിക്കും. പ്രധാനമന്ത്രിക്ക് പുറമേ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്കുന്ന സൂചന. രണ്ടാംഘട്ടത്തിലായിരിക്കും പ്രധാനമന്ത്രി ഉള്‍പ്പടെയുളളവര്‍ വാക്സിന് സ്വീകരിക്കുക. എന്നാല്‍ ഇത് എപ്പോഴാണെന്ന് വ്യക്തമല്ല.
പാര്‍ശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നല്‍കിയതെന്നും അതിനാലാണ് കേന്ദ്രമന്ത്രിസഭയിലെ ഉന്നതര്‍ അടക്കം വാക്സിന് സ്വീകരിക്കാത്തതെന്നും കോണ്‍ഗ്രസ് ഉള്‍പ്പടെയുളള ചില പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം തുടങ്ങിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രിയാണ് വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയത്.