നിയമസഭയില്‍ ലീഗിന് ബിജെപി പിന്തുണ; എം ഉമ്മറിന്റെ പ്രമേയത്തെ അനുകൂലിച്ച് ഒ രാജഗോപാല്‍
തിരുവനന്തപുരം : സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തെ മുസ്ലിം ലീഗ് അംഗം എം ഉമ്മറിന്റെ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. എം ഉമ്മറിന്റെ പ്രമേയത്തെ ബിജെപി അംഗം ഒ രാജഗോപാല്‍ പിന്തുണച്ചു.
തനിക്കെതിരായ ആക്ഷേപങ്ങള്‍ക്ക് ഇന്ന് സഭയില്‍ മറുപടി പറയുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതാണ്. പ്രമേയം അവതരിപ്പിക്കും മുന്നേ തന്നോട് ചോദിക്കാമായിരുന്നുവെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു. ജനാധിപത്യത്തിന്റെ മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നല്‍കുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.