എന്താണ് ‘ഫോർപ്ലേ’?; ഗൂഗിളിനോട് തിരക്കി മലയാളി; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇഫക്ട്
തിരുവനന്തപുരം:ജനുവരി 15 ന് ഓൺലൈനിലൂടെ റിലീസ് ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന മലയാള സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റിടങ്ങളിലും വ്യാപകമായി നടക്കുന്നത്. ഏറെ വിവാദവിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സിനിമയിലെ ബെഡ്റൂം വിഷയങ്ങളും ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്.
സാധാരണക്കാരായ മലയാളികൾ കേൾക്കാൻ സാധ്യതയില്ലാത്ത ഒരു ബെഡ്റൂം രഹസ്യമാണ് ഇപ്പോൾ ഗൂഗിളിലും മറ്റിടങ്ങളിലും മലയാളികൾ അന്വേഷിക്കുന്നത്. ‘Foreplay’ എന്നതാണ് സേർച്ചിങ് വാക്ക്. സിനിമയിൽ നായിക നായകനോട് ഫോർപ്ലേ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വാക്കിന്റെ അർഥം മിക്കവർക്കും മനസ്സിലായില്ല. ഇതോടെയാണ് ഗൂഗിൾ സേർച്ചിന്റെ സഹായം തേടാൻ തുടങ്ങിയത്.
google-search-list
ഗൂഗിൾ സേർച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് കേരളമാണ്. ചിലർ ‘മലയാളം മീനിങ് ഓഫ് ഫോർപ്ലേ’ എന്ന് വരെ സേർച്ച് ചെയ്യുന്നുണ്ട്. എന്താണ് ഈ സംഭവമെന്ന് അന്വേഷിക്കാൻ മലയാളികളെ പ്രേരിപ്പിച്ചത് സിനിമയിലെ ഒരു സംസാരം തന്നെയാണ്. ഫോർപ്ലേ സംബന്ധിച്ച് വിശദമായ കുറിപ്പുകൾ, അനുഭവങ്ങൾ വരെ സ്ത്രീകളും പുരുഷൻമാരും സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ഒരു പഴയ തറവാട്ടിലെ അവസാന കണ്ണിയായ നായകൻ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായികയുമായുള്ള ജീവിതമാണ് സിനിമയിൽ പറയുന്നത്.