മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയ സംഭവം: എസ്.വൈ.എസ് നേതാവിനെ സമസ്ത പുറത്താക്കി
മലപ്പുറം: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയ സംഭവത്തില്‍ എസ്വൈഎസ് നേതാവിന് സസ്പെന്ഷന്. മലയമ്മ അബൂബക്കര്‍ ഫൈസിയെ സമസ്തയുടെ മുഴുവന്‍ ഭാരവാഹിത്വങ്ങളില്‍ നിന്നും നീക്കി. സംഘടന വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി.
മലപ്പുറത്ത് ചേര്‍ന്ന സമസ്ത അന്വേഷണ സമിതി യോഗത്തിന്റേതാണ് തീരുമാനം. എം.സി മായീന്‍ ഹാജിയുടേതടക്കമുളള വിവാദ വിഷയങ്ങളില്‍ സമസ്ത മുശാവറ പ്രഖ്യാപിച്ച അന്വേഷണ സമിതിയാണ് യോഗം ചേര്‍ന്നത്. മായീന്‍ ഹാജിയെയും യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു.
മുസ്ലിം ലീഗ് നേതാവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്? അംഗവുമായ എംസി മായീന്‍ ഹാജി മുശാവറ അംഗം ഉമര്‍ ഫൈസിക്ക് എതിരെ യോഗം വിളിച്ചെന്നും സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്ത് വെച്ച് നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരെ ചിലര്‍ ഇടപെട്ട് തടഞ്ഞതും വിവാദത്തിനിടയാക്കിയിരുന്നു. ഈ കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി സമസ്ത മുശാവറ നിയോഗിച്ച അന്വേഷണ സമിതിയാണ് മലപ്പുറത്ത് യോഗം ചേര്‍ന്നത്.
സമിതി അംഗങ്ങള്‍ക്ക് പുറമെ മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മായീന്‍ ഹാജിയെയും യോഗത്തിലേക്ക് വിളിച്ചു വരുത്തി. ഇരു ഇരു വിഭാഗങ്ങളില്‍ നിന്നും അന്വേഷണ സമിതി മൊഴി എടുക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. എംസി മായീന്‍ ഹാജിക്കെതിരെയും കോഴിക്കോട് ഉള്ള സമസ്തയിലെ തന്നെ ഒരു യുവ നേതാവിനെതിരെയും നടപടി ഉണ്ടാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.