പയ്യന്നൂര്‍ : മലയാള സിനിമയുടെ മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രോഗമുക്തനായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. കണ്ണൂരില്‍ വച്ചായിരുന്നു അന്ത്യം.
പരേതയായ ലീലാ അന്തർജനമാണ് ഭാര്യ. മക്കൾ :കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ ദേവകി, ഭവദാസൻ,കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ, യമുന.
സഹോദരങ്ങൾ :പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ. പി വി കെ നമ്പൂതിരി, സുവർണിനി, സാവിത്രി, സരസ്വതി
ദേശാടനം, കല്യാണരാമന്, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം എന്നിവ പ്രധാന സിനിമകളാണ്.
എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്‍ത്തി.