കോട്ടയം :വയോധികരായ ദമ്പതികളെ മകന് ഭക്ഷണം നല്‍കാതെ പൂട്ടിയിട്ടതായി പരാതി. അച്ഛന് മരിച്ചു. അമ്മ ആശുപത്രിയില്‍. കോട്ടയം മുണ്ടക്കയം അസംബനിയിലാണ് സംഭവം. തൊടിയില്‍ വീട്ടില്‍ പൊടിയനാണ് (80) മരിച്ചത്. ഭാര്യ അമ്മിണി (76) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ചൊവ്വാഴ്ച രാത്രിയോടെയാണു പൊടിയന് മരിച്ചത്.
മകന് റെജിയുടെ സംരക്ഷണയിലുള്ള ഇവരുടെ സ്ഥിതി അറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മകന് ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വീട്ടിലേക്ക് അയല്‍വാസികള്‍ വരാതിരിക്കാനായി റെജി നായയെ കാവല്നില്ത്തിയിരുന്നു. സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.