295 പന്തിലാണ് കോലി തന്റെ ഏഴാം ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 572 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
പുണെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇരട്ട സെഞ്ചുറി. കോലി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുകയാണ്.
295 പന്തിലാണ് കോലി തന്റെ ഏഴാം ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 572 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 319 പന്തില്‍ രണ്ടു സിക്സും 31 ബൗണ്ടറികളുമായി 235 റണ്‍സോടെ കോലിയും രവീന്ദ്ര ജഡേജയുമാണ് (81*) ക്രീസില്‍.