നീലേശ്വരത്തെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.
നീലേശ്വരം: നീലേശ്വരം നഗരസഭ ആരോഗ്യവിഭാഗം ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ നഗരത്തിലെ
ഹോട്ടലുകളായ ഉണ്ണിമണി, നളന്ദ റിസോർട്സ്, ഗ്രീൻ പാർക്ക് റസ്റ്റോറന്റ്, വളവിൽ തട്ടുകട, ഒറോട്ടി കഫേ എന്നിവിടങ്ങളിൽ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നെടുങ്കണ്ടയിൽ പ്രവർത്തിക്കുന്ന ഗോൾഡൻ ഫിഷ് മാർക്കറ്റ് സ്ഥാപനത്തിൽ നിന്നും ദിവസങ്ങളോളം പഴക്കമുള്ള ചീഞ്ഞളിഞ്ഞ മത്സ്യമാണ് പിടിച്ചെടുത്തത്. സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, തുടർ പരിശോധന കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.