കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,640 രൂപയാണ് വില. ഒരു ഗ്രാമിന് 4,580 രൂപയും.രാജ്യാന്തര വിപണിയിലും സ്വര്‍ണ വില വർധിച്ചു. ഔൺസിന് 1850 ഡോളറിൽ ആണ് വ്യാപാരം. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,520 രൂപയായി വില ഉയര്‍ന്നിരുന്നു. ജനുവരി 16 മുതൽ 3 ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില.ഡിസംബറിൽ സ്വര്‍ണ വില പവന് 1440 രൂപയാണ് വര്‍ധിച്ചത്. ഡിസംബര്‍ 21,28 ദിവസങ്ങളിൽ സ്വര്‍ണ വില ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയിരുന്നു. പവന് 37,680 രൂപയായിരുന്നു വില. ഡിസംബര്‍ ഒന്നിന് 35,920 രൂപയായിരുന്നു ഒരു പവന് വില.നവംബറിൽ ഒരു മാസം കൊണ്ട് സ്വര്‍ണ വില പവന് 1,920 രൂപ കുറഞ്ഞിരുന്നു. നവംബര്‍ -ന് സ്വര്‍ണ വില പവന് 38,880 രൂപയിൽ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.ജനുവരി അഞ്ചിന് ശേഷം തുടർച്ചയായി സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 65.80 രൂപയാണ് വില. 8 ഗ്രാമിന് 526.40 രൂപയും. ഒരു കിലോഗ്രാമിന് 65,800 രൂപയാണ് വില.