ഭോപ്പാല്‍: വിവാഹത്തിന് വധുവിന് 51,000രൂപ സര്‍ക്കാര്‍ ധനസഹായം ലഭിക്കും. എന്നാല്‍ രേഖകള്‍ക്കൊപ്പം വരന്റെ ടോയിലറ്റില്‍ നിന്നുള്ള സെല്‍ഫി ഹാജരാക്കണം എന്ന നിബന്ധനയുണ്ട്. . മദ്ധ്യപ്രദേശ് സര്‍ക്കാരാണ് ഇത്തരത്തിലൊരു വിചിത്ര നിര്ദേശവുമായെത്തിയിരിക്കുന്നത്.
സാമ്ബത്തികമായി പിന്നോട്ട് നില്ക്കുന്ന പെണ്‍കുട്ടികളുടെ വിവാഹത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കന്യാ വിവാഹ്/നിക്കാഹ് യോജ്ന പദ്ധതിയിലൂടെ വിവാഹതിരാകുന്നവര്ക്കാണ് പുതിയ നിര്‍ദേശം ബാധകമാകുന്നത്. മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായ പദ്ധതിയിലൂടെ വിവാഹിതരാകുന്ന യുവാക്കള്‍ വീട്ടിലെ ടോയിലറ്റില്‍ നിന്നെടുത്ത രണ്ട് ചിത്രങ്ങളാണ് അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടത്. അല്ലാത്തവരുടെ അപേക്ഷ പരിഗണിക്കില്ല.
മധ്യപ്രദേശിലെ എല്ലാ വീടുകളിലും ശൗചാലയം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ വീടുകളിലും ശൗചാലയം ഉറപ്പുവരുത്തുന്ന നടപടി നല്ലതാണെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഏതെങ്കിലും വീട്ടിലെ ശൗചലയത്തില് നിന്ന് ചിത്രമെടുത്ത് കാണിച്ചാല്‍ എങ്ങനെ തിരിച്ചറിയുമെന്നാണ് മറുഭാഗം ചോദിക്കുന്നത്.