കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സി പി എം,കെ.വി. തോമസിന്റെ തീരുമാനം മറ്റന്നാള്‍
തിരുവനന്തപുരം:കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ അതൃപ്തിയുമായി മുന്‍കേന്ദ്രമന്ത്രി കെ.വി. തോമസ്. അവസാനഘട്ടത്തില്‍ വാഗ്ദാനം ചെയ്ത വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പറഞ്ഞ കെ.വി തോമസ് മറ്റന്നാള്‍ കൊച്ചിയില്‍ നിലപാട് പ്രഖ്യാപിക്കും. അതേസമയം കെ.വി തോമസിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തു .
ലോക്സഭാ സീറ്റ് നിഷേധിച്ചതുമുതല്‍ നിലനില്‍ക്കുന്ന കെ വി തോമസിന്റെ അതൃപ്തി ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. യുഡിഎഫ് കണ്‍വീനര്‍ മുതല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വരെ കെ വി തോമസിന് നല്‍കുമെന്ന് നേതൃത്വം പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റയും ചുമതല നല്‍കിയെങ്കിലും അദ്ദേഹം അത് വേണ്ടെന്നുവച്ചു . ഇതിനിടെയാണ് കെ വി തോമസ് എല്‍ഡിഎഫുമായി അടുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചത് . ഇതിനിടെ കുമ്പളങ്ങിയില്‍ നിന്നുള്ള ഒരു നിവേദക സംഘത്തിനൊപ്പം തിരുവനന്തപുരത്തെത്തിയ കെ വിതോമസ് മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ അരമണിക്കൂറോളം ചര്‍ച്ചയും നടത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് കെ വി തോമസ് പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്റെ ഈ പ്രതികരണത്തില്‍ എല്ലാമുണ്ട്
അതേസമയം കെ തോമസ് പാര്‍ട്ടിവിടുമെന്ന് കരുതുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് മനോരമ ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കെ വി തോമസിനെ പോലെ സമുന്നതനായ നേതാവിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തണമെന്ന് മുന്‍മന്ത്രി കെ ബാബുവും പ്രതികരിച്ചു.
നിയമസഭാ സീറ്റ് നല്കി കെ വിതോമസുമായി ഒരൊത്തുതീര്‍പ്പിന് ഈ ഘട്ടത്തില്‍ ഇല്ലെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം. ക്രൈസ്തവസഭാ നേതൃത്വത്തോട് അടുത്ത ബന്ധം നിലനിര്‍ത്തുന്ന കെ വി തോമസ് എല്‍ഡിഎഫിലെത്തുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തിലാണ് എല്‍ഡിഎഫ് നേതൃത്വം.