നേതാക്കളുടെ മക്കളെ പുതുമുഖങ്ങളെന്ന പേരിൽ ഇറക്കാനൊരുങ്ങി കോൺഗ്രസ് എതിർപ്പുമായി യൂത്ത്കോൺഗ്രസ്
തിരുവനന്തപുരം:മുതിർന്ന നേതാക്കളുടെ മക്കൾക്ക് സീറ്റ് വീതം വെക്കാൻ കോണ്‍ഗ്രസ്. ചാണ്ടി ഉമ്മൻ,ചിറ്റൂർ എംഎൽഎ ആയിരുന്ന കെ അച്യുതന്റെ മകൻ സുമേഷ്, എംഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ്, സി എൻ ബാലകൃഷ്ണന്റെ മകൾ എന്നിവരെയും മത്സരിപ്പിക്കാൻ നീക്കം.
അതേ സമയം നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിൽ പൊട്ടിത്തെറി. സോണിയ ഗാന്ധിക്ക് പരാതി നൽകി. അരുവിക്കരയിൽ ശബരീനാഥിനെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിക്കും പരാതികളുടെ പ്രവാഹം.
കോണ്‍ഗ്രസിന്റെ കീഴ്വഴക്കം പോലെ പുതുമുഖങ്ങളും യുവാക്കുമെന്ന പേരിൽ മുതിർന്ന നേതാക്കളുടെ മക്കൾക്ക് തന്നെയാണ് ഇത്തവണ സീറ്റ് വീതം വെക്കുന്നത്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.
വട്ടിയൂർക്കവിൽ വികെ പ്രശാന്തിനെതിരെ മൽസരിപ്പിക്കാനാണ് നീക്കം. ചാണ്ടി ഉമ്മനെ കൂടാതെ ചിറ്റൂർ എംഎൽഎ ആയിരുന്ന കെ അച്യുതന്റെ മകൻ സുമേഷ്, എംഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ്, സി എൻ ബാലകൃഷ്ണന്റെ മകൾ സി.ബി ഗീത, എന്നിവരെയും മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.
എന്നാൽ സീറ്റുകൾ നേതാക്കളുടെ മക്കൾക്ക് വീതം വെക്കുന്നതിനെതിരെ യൂത് കോണ്ഗ്രസിനകത് പ്രതിഷേധം ശക്തമായ്ക്കഴിഞ്ഞു. ഒരു വിഭാഗം നേതാക്കൾ പ്രതിഷേധം അറിയിച്ചു സോണിയ ഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ട്. അതോടൊപ്പം ശബരിനാഥിനെ വീണ്ടും അരുവിക്കരയിൽ മത്സരിപ്പിക്കാനുള്ള നീക്കതിനെതിരെയും പൊട്ടിത്തെറി രൂക്ഷമായി.
ശബരിനാഥിന്റെ സ്ഥാനർത്ഥിത്വ നീക്കത്തിനെതിരെയും പരാതികളുടെ പ്രവാഹമാണ്. ഇതിന് പുറമെ
കഴിഞ്ഞ തവണ വോട്ട് കച്ചവടം നടന്നെന്ന് ആക്ഷേപം ഉയർന്ന നേമത്ത് വിഎസ് ശിവകുമാറിന്റെ സ്ഥാനാർത്ഥിയാക്കാനും ധാരണയുണ്ട്