ശൃംങ്കാര ഫോൺ വിളി വിവാദം; വിശ്വാസികൾക്കിടയിൽ പ്രതിഷേധം കനത്തപ്പോൾ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു.
കാഞ്ഞങ്ങാട്: ശൃംങ്കാര ഫോൺ വിളി വിവാദത്തെ തുടർന്ന് സംയുക്ത ജമാഅത്തിൽ പൊട്ടിത്തെറി’
സംയുക്ക ജമാഅത്തിൻ്റെ അഭിമാനം സംരക്ഷിക്കാൻ എന്ന് പറഞ്ഞ് ജനറൽ സെക്രട്ടറി ബശീർ വെള്ളിക്കോത്ത് രാജി വെച്ചതിന് പിന്നാലെ വൈസ് പ്രസിഡണ്ട് എ ഹമീദ് ഹാജിയും രാജിവെച്ചിരുന്നു’ ഇതിന് പിന്നാലെ ഇന്ന് സംയുക്ത ജമാഅത്തിലെ മുഴുവൻ ഭാരവാഹികളും രാജിക്കത്ത് നൽകിയതോടെ പഴം പൊരി വിവാദം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
എന്നാൽ ഇവരുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെ ആരെ കെയർടേക്ക് കമ്മിറ്റിയായി തുടരുമെന്നണ് അറിയുന്നത്.
ബശീറിൻ്റെ ശൃംങ്കാര ഫോൺ വിളിയും നേരത്തെ സമാനരീതിയിലുള്ള കുറ്റകൃത്യം ചെയ്തവരും സംയുക്ത ജമാഅത്തിന്റെ തലപ്പത്ത് വന്നത് പ്രാദേശിക ജമാത്തിലും വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ഭാരവാഹികളുടെ പുതിയ നീക്കം. അതേസമയം മതനേതൃത്വത്തിന്റെ തലപ്പത്തെതൂവാൻ പണം മാത്രം മാനദണ്ഡമാക്കി മതമൂല്യങ്ങൾ കാറ്റിൽപറത്തിയണ് സംയുക്ത ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചത്.. ഇത്തരക്കാരുടെ ലീലകൾ പുറംലോകമറിഞ്ഞതോട് കൂടി വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്.. ജീവിതത്തിൽ സംശുദ്ധി തൊട്ടുതീണ്ടാത്തവരെ വീണ്ടും അധികാരത്തിൽ തലപ്പത്തെത്തുന്നത് തടയാനുള്ള വലിയൊരു അവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.