പള്ളിക്കര ചേറ്റുക്കുണ്ട് ഹസനാബാദിൽ മുഹമ്മദ് അലി സഖാഫി ഉസ്താദ് ഖാസിയായി ചുമതലയേറ്റു
പള്ളിക്കര: പള്ളിക്കര,ചേറ്റുക്കുണ്ട് ഹസനാബാദ് ഖിളർ ജുമുഅ മസ്ജിദിൽ ഖാസിയായി സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ മുദരിസുമായ ശൈഖുന മുഹമ്മദ് അലി സഖാഫി ഉസ്താദ് ത്രികരിപ്പൂർ ഖാസിയായി ചുമതലയേറ്റു. സമസ്ത കേന്ദ്ര മുശാവറ അംഗവും കർണാടക സമസ്ത പ്രസിഡന്റും സഅദിയ്യ പ്രിൻസിപ്പലും ആയിരുന്ന ശൈഖുന താജുൽ ഫുഖഹാഅ് ബേക്കൽ ഇബ്രാഹിം ഉസ്താദിന്റെ ഒഴിവിലേക്കാണ് മുഹമ്മദലി സഖാഫി ഉസ്താദ് ഖാസിയായി ചുമതലയേറ്റത്. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലീ ബാഫഖി തങ്ങൾ സ്ഥാനം വസ്ത്രവും തലപ്പാവും അണിയിച്ചു. പരിപാടിയിൽ ഖിളർ ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.