ബൈക്കില്‍ കടത്തുകയായിരുന്ന 1.200 കിലോ ഗ്രാം കഞ്ചാവുമായി അഴിക്കോട് വട്ടക്കണ്ടി സ്വദേശി പിടിയില്‍
കണ്ണൂര്‍: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചുമതലയുള്ള സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സുദേവനും പാര്‍ട്ടിയും നടത്തിയ റെയ്ഡില്‍ കെഎല്‍-13-എം-9791 നമ്പര്‍ ബൈക്കില്‍ 1.200 കി.ഗ്രാം കഞ്ചാവ് കടത്തുകയായിരുന്ന അഴിക്കോട് വട്ടക്കണ്ടി സ്വദേശി ഷനില്‍.കെ എന്നയാള്‍ക്കെതിരെ കേസ്സെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ വി പി ഉണ്ണികൃഷ്ണന്, ജോയിന്റ് എക്സൈസ് കമ്മിഷണര്‍ സ്ക്വാഡ് അംഗങ്ങളായ റിഷാദ് സി എച്, ഗണേഷ് ബാബു പി വി. സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ സതീഷ് വി കെ, ശ്യാം രാജ് എം വി എന്നിവരുമുണ്ടായിരുന്നു