യു ഡി എഫിൽ പോസ്റ്റർ വിവാദം ചെന്നിത്തലയുടെ കേരള യാത്രയുടെ പോസ്റ്ററുകളില്‍ എം കെ മുനീർ പുറത്ത് എതിർപ്പുമായി യൂത്ത് ലീഗ്
കോഴിക്കോട് :രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സോഷ്യല്‍ മീഡിയ പോസ്റ്ററുകളില്‍ നിന്ന് എം കെ മുനീറിനെ ഒഴിവാക്കിയതിനെതിരേ യൂത്ത് ലീഗ്. മുനീറിനെ ജാഥയുടെ ഉപനായകനാക്കാത്തതിലും യൂത്ത് ലീഗിന് വിമര്‍ശനമുണ്ട്.
പ്രതിപക്ഷ ഉപനേതാവായി നിയമസഭയില്‍ മുസ്ലീം ലീ?ഗിനെ നയിച്ച മുനീറിനോട് കാണിക്കുന്നത് അനീതിയാണെന്ന് യൂത്ത് ലീ?ഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയില്ലെന്നും വിമര്‍ശനമുണ്ട്. മുനീറിന്റെ ചിത്രം ഉള്‍ക്കൊള്ളിക്കാന്‍ യു.ഡി.എഫ് നേതൃത്വം തയ്യാറാവണമെന്നും ആഷിഖ് കുറിച്ചു.
അതേസമയം ആരോപണം അനാവശ്യമാണെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മാത്രമാണ് നിലവില്‍ മുസ്ലീം ലീ?ഗ് പ്രതിനിധികളായി യു.ഡി.എഫ് പോസ്റ്ററില്‍ ഇടംപിടിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന നേതാക്കളുടെ കൂട്ടത്തിലും മുനീറിന്റെ പേരില്ല. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മുനീറിന്റെ പേര് ചെന്നിത്തല എഫ്.ബി പോസ്റ്റില്‍ പിന്നീട് ഉള്‍പ്പെടുത്തി.