ചെര്‍ക്കള -ജാല്‍സൂര്‍ സംസ്ഥാന പാത നവീകരിക്കാന്‍ നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്
പൊയിനാച്ചി : കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന ഗതാഗത തിരക്കുള്ള ചെര്‍ക്കള -ജാല്‍സൂര്‍ സംസ്ഥാന പാത നവീകരിക്കാന്‍ നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന് നിയമ സഭയില്‍ അറിയിച്ചു. കെ കുഞ്ഞിരാമന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2012-2013 കാലഘട്ടത്തില്‍ കെഎസ്ടിപിയുടെ നേതൃത്വത്തിലാണ് ഈ റോഡ് അവസാനമായി നവീകരിച്ചത്. റോഡ് നവീകരണത്തിന് ആറു കോടിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്്. ആദ്യഘട്ട പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്.