ബേഡഡുക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു;കുണ്ടംകുഴി സാംസ്കാരിക നിലയത്തില്‍ കോവിഡ് ടെസ്റ്റ് നാളെ
കാസർകോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു വരുന്ന സാഹചര്യത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ കുണ്ടംകുഴി സാംസ്കാരിക നിലയത്തില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു.
ടൗണിലെ മുഴുവന്‍ വ്യാപാരികളും, മോട്ടോര്‍ വാഹന തൊഴിലാളികളും, ടൗണുമായി ബന്ധപ്പെട്ട മുഴുവനാളുകളും ടെസ്റ്റിന് വിധേയമാവണമെന്ന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ അറിയിപ്പില്‍ പറഞ്ഞു. ടൗണിലെ പല സ്ഥാപന ങ്ങളിലെ തൊഴിലാളികൾക്കും ‘ ഡ്രൈവർമാർക്കും കോവിസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു.
കടകളും ഗതാഗത സംവിധാനങ്ങളും സജീവമായതോടെ രോഗവ്യാപനം വർദ്ധിക്കുകയായിരുന്നു ഈ പശ്ചാത്തലത്തിലാണ് കോവിഡ് ടെസ്റ്റ് നടത്താൻ തദ്ദേശഭരണ സംവിധാനവും ആരോഗ്യവകുപ്പും തീരുമാനിച്ചത്.