അമ്പലത്തറയിലും പരിസരത്തും കഞ്ചാവ് ലോബി പിടിമുറുക്കി;പോലീസ് നിഷ്ക്രിയം നാട്ടുകാരില്‍ അമര്‍ഷം.
കാഞ്ഞങ്ങാട്:അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കി യതായി നാട്ടുകാർ
സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന അമ്പലത്തറയിലും, പരിസര പ്രദേശങ്ങളിലും കഞ്ചവ് വിൽപ്പന പകൽ സമയത്ത് പോലും നടക്കുന്നതായി ഇവിടത്തുകാർ സാക്ഷ്യപ്പെടുത്തുന്നു’ മയക്കുമരു ന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ വഴക്കും തമ്മിൽത്തല്ലും നിത്യസംഭവമായിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്
കഴിഞ്ഞ ദിവസം അമ്പലത്തറയിലുണ്ടായ സംഘട്ടനത്തിലെ പ്രതികളിൽ ചിലരെ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. ഇവരിൽ പലരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് പോലീസ് തന്നെ പറയുന്നത്. പിടിക്കപ്പെട്ട ചിലരും പല കേസുകളിലേയും പ്രതികളാണെന്ന് പോലീസ് തന്നെ വെളിപ്പെടുത്തുന്നു.
സദാചാര പോലീസ് ചമഞ്ഞ് അക്രമം നടത്തുന്ന ചിലർ ഈ പ്രദേശത്തെ കഞ്ചാവ് വിതരണ ശൃംഖലയിലെ കണ്ണികളാണ് ‘ ഇവരിൽ പലരും സ്കൂൾ വിദ്യാഭ്യാസം പോലും ഉപേക്ഷിച്ച് പണ സംമ്പാദ ന ത്തിനായി മയക്കുമരുന്ന് ലോബി യിൽ കണ്ണികളായവരാണ്. ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടിയെടുക്കേണ്ട പോലീസ് നിഷ്ക്രിയത്വം നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
സ്റ്റേഷൻ അധികാരിയുൾപ്പെടെയുള്ള ഉന്നതരുടെ നിസംങ്കതയിൽ സേനാംഗങ്ങൾക്കിടയിലും അമർഷമുണ്ട്. മയക്കമരുന്ന് സംഘങ്ങളെ നിലക്കുനിർത്തിയില്ലെങ്കിൽ നാട് വൻ ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ പറയുന്നു.