പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, പൊലീസ് ജലപീരങ്കി ഉപയോഗിച്ചു
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പൊലീസ് നടപടി തുടര്‍ന്നിട്ടും പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. മാര്‍ച്ചിന് നേതൃത്വം നല്കിയ ശബരീനാഥ്, ഷാഫി പറമ്പില്‍ എംഎല്‍എമാരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഒരുമണിയോട് കൂടിയാണ് സെക്രട്ടേറിയറ്റിന്റെ സമരഗേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്. അരമണിക്കൂര്‍ പ്രതിഷേധം സമാധാനപരമായിരുന്നു. കരാര്‍ നിയമനം നേടിയവരെ 10 വര്‍ഷം കഴിഞ്ഞ് സ്ഥിരപ്പെടുത്തുന്നത് രാഷ്ട്രീയ നിയമനമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.