കോൺഗ്രസ്സ് കലങ്ങുന്നു, മുല്ലപ്പള്ളി മത്സരിച്ചാല്‍ പ്രചാരണത്തിനിറങ്ങില്ല; ഒളിയമ്പുമായി മുരളീധരന്
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പുമായി കെ മുരളീധരന്. കെപിസിസി അധ്യക്ഷനായതിനാലാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇപ്പോള്‍ മത്സരിക്കുന്നെങ്കില്‍ അതില്‍ ഇരട്ടത്താപ്പില്ലെ എന്ന് മുരളീധരന് ചോദിച്ചു.മുല്ലപ്പള്ളി അന്ന് ഒഴിഞ്ഞതിനാലാണ് തനിക്ക് വടകരയില്‍ മത്സരിക്കേണ്ടിവന്നതെന്നും മുരളീധരന് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പള്ളി മാറി നിന്നപ്പോള്‍ പകരം ആര് എന്ന ചര്‍ച്ച വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ മത്സരിച്ചത്- അദ്ദേഹം
വ്യക്തമാക്കി. നിയമസസഭയിലേക്ക് മത്സരിക്കുന്നതിന് മുല്ലപ്പള്ളിക്കനുകൂലമായി ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.
നിലവില്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള നീക്കമാണ് മുല്ലപ്പള്ളി നടത്തുന്നത്. അതേസമയം,കല്‍പ്പറ്റ സീറ്റുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളിക്കെതിരെ മുസ്ലീം ലീഗും രംഗത്ത് വന്നു