കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ
ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
മാധ്യമ പ്രവർത്തകൻ ടി മുഹമ്മദ് അസ്ലം, സി എഫ് എൽ ടി സി ജില്ലാ നോഡൽ ഓഫീസർ ഡോ.റിജിത്ത് കൃഷ്ണൻ, ജില്ലാ ജയിൽ സൂപ്രണ്ട് കെ. വേണു എന്നിവർക്കാണ് അവാർഡുകൾ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ
ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട്ടെ മുതിർന്ന പത്രപ്രവർത്തകൻ ടി മുഹമ്മദ് അസ്ലം , ഡോ.റിജിത്ത് കൃഷ്ണൻ (നോഡൽ ഓഫീസർ സി എഫ് എൽ ടി സി കാസർകോട് ) , കെ വേണു ( സൂപ്രണ്ട് ജില്ലാ ജയിൽ പോലീസ് ) എന്നിവർക്കാണ് അവാർഡുകൾ .
സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് വർഷങ്ങളായി അവാർഡുകൾ നൽകി വാരാറുണ്ട് .
ജനവരി 20 ന് രാത്രി എട്ട് മണിക്ക് റോട്ടറി സെന്റിൽ വച്ച് നടക്കുന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി .സുജാത ടീച്ചർ അവാർഡുകൾ സമ്മാനിക്കും. കാഞ്ഞങ്ങാട്ട് പ്രസ് ഫോറം ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡണ്ട് ബി ഗിരിഷ് നായക് മുൻ പ്രസിഡണ്ട് എം.കെ.വിനോദ് കുമാർ ,സന്ദീപ് ജോസ്, വി വി ഹരീഷ് സത്യനാഥ് ഷേണായ് ,എച്ച് ഗജാനന്ദ കാമ്മത്ത് ,എൻ സുരേഷ്, എം വിനോദ് എന്നിവർ സംബന്ധിച്ചു.