പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലനയിക്കുന്നകോണ്ഗ്രസ്സിന്റെ ഐശ്വര്യകേരളയാത്ര ജനുവരി 31ന് കാസര്‍കോട്ടുനിന്ന് ആരംഭിക്കും
തിരുവനന്തപുരം:തിരുവനന്തപുരം: ‘സംശുദ്ധം സദ്ഭരണം ‘ എന്ന മുദ്രാവാക്യമുയര്‍ത്തി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരളയാത്ര’ ജനുവരി 31ന് കാസര്‍കോട് നിന്നും ആരംഭിക്കും. ഫെബ്രുവരി 1ന് യാത്ര ആരംഭിക്കാനാണ് മുന്‍പ് നിശ്ചയിച്ചിരുന്നത്.
ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകും.യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സന്, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്, അനൂപ് ജേക്കബ്, സി പി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍,വി ഡി സതീശന് (കോ ഓര്‍ഡിനേറ്റര്‍) എന്നിവരും ജാഥയില്‍ പങ്കെടുക്കും