അര്‍ദ്ധരാത്രിയില്‍ നഗരത്തിലിറങ്ങി നഗരപിതാവും സംഘവും.. കാസര്‍കോടിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്ന് നിശ്ചയദാര്‍ഢ്യം . മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തെരുവുവിളക്കുകള്‍ പ്രകാശിച്ചു തുടങ്ങി .
കാസർകോട് : കാസർകോട് നഗരത്തിൽ പതിവില്ലാത്ത ഒരു കാഴ്ചയാണ് ഇന്നലെ അർദ്ധരാത്രി അരി കാണാൻ സാധിച്ചത്. കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നഗരപിതാവ് അഡ്വക്കേറ്റ് മുനീർ വികസനകാര്യ ആര്യ ചെയർമാൻ ബീഗം അബ്ബാസ് കൗൺസിലർമാരായ മുഹമ്മദ് തലങ്ങാടി സകരിയ എം എസ് സായിർ ഹസിഫ് തുടങ്ങിയവർ നന്നാക്കാനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്തു കൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്നര വർഷമായി മിഴിയടചിരുന്ന തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുക എന്നത് നഗരസഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. മുനിസിപ്പൽ സെക്രട്ടറി ഷാഫി ഇതുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നു. താങ്കൾക്ക് പറ്റാവുന്ന പരമാവധി തെരുവുവിളക്കുകൾ പുനസ്ഥാപിക്കുമെന്ന് അഡ്വ മുനീർ ബി എൻ സിയോട് വ്യക്തമാക്കി . യവർ ബ്രൈറ്റ് ടെക്നിക്കൽ ടീമിൻറെ സഹായത്തോടെയാണ് ഇപ്പോൾ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.