പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്വന് സ്വീകാര്യത ലഭിക്കുന്നു;ഗോവിന്ദന് പള്ളിക്കാപ്പില്‍
എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു
കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് വന്‍ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ തെളിവാണ് കഴിഞ്ഞ നാലര വര്‍ഷക്കാലം കൊണ്ട് ആറ് ലക്ഷത്തിലധികം കുട്ടികള്‍ പൊതുവിദ്യാലയത്തിലേക്ക് എത്തിയതെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദന് പള്ളിക്കാപ്പില്‍ പറഞ്ഞു.
ഫെബ്രുവരി 5,6 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്നഎ.കെ.എസ്.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച സംഘാടക സമിതി യോഗംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എ.കെ. എസ്. ടി. യു ജില്ലാ പ്രസിഡന്റ് വിനയന് കല്ലത്ത് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി കൃഷ്ണന്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ ബാബുരാജ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദാമോദരന്‍, എ.കെ. എസ്. ടി. യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പത്മനാഭന്, സംസ്ഥാന കമ്മിറ്റി അംഗം വിനോദ് കുമാര്‍ കെ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.രാജഗോപാലന്‍, എം.ടി. രാജീവന്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. പ്രീത, അജയകുമാര്‍.ടി.എ, വിനോദ്കുമാര്‍.എം, രാജേഷ്.ഒ, സജയന് എ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ കരിച്ചേരി സ്വാഗതം പറഞ്ഞു. ജില്ലാ സമ്മേളനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയര്‍മാനായി സി.കെ ബാബുരാജിനേയും, കണ്‍വീനറായി രാജേഷ് ഓള്നടിയനേയും തിരഞ്ഞെടുത്തു. വൈസ്. ചെയര്മാന് എം.ശ്രീജിത്ത്, പ്രീത. കെ.എം. കുഞ്ഞിക്കണ്ണന്, രാകേഷ് രാവണീശ്വരം, ജോയിന്റ് കണ്‍വീനര്‍ പ്രതീഷ്.ഒ, രതീഷ്.എം, പ്രമോദ് എം
എന്നിവര്‍ അടങ്ങിയ 51 അംഗ കമ്മിറ്റിയേയും സംഘാടക സമിതി തിരഞ്ഞെടുത്തു.