കാസർകോട് : കാസർകോട് നഗരസഭയിൽ ബിജെപിക്കോ വിദ്യാഭ്യാസം കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ബി ജെ പിക്ക് ലഭിച്ചതിന് പിന്നാലെ കൗൺസിൽ സ്ഥാനം രാജിവെച്ചു കാസർകോട് നഗരസഭയിലെ 12, 13 വാർഡ് മുസ്ലിം ലീഗ് കൗൺസിലർമാരണ് രാജിവെച്ചത് . പന്ത്രണ്ടാം വാർഡ് കൗൺസിലർ മമ്മുചാലയും പതിമൂന്നാം വാർഡ് കൗൺസിലർ അസ്മ മുഹമ്മതുമാണ് രാജി വെച്ച് പ്രതിഷേധിച്ചത് , ഒരു കാരണവശാലും ബിജെപിയുമായി സഹകരിക്കുന്ന ഒരു ഭരണസമിതിയിൽ ഭരണത്തിൽ ഇരിക്കാൻ താല്പര്യം ഇല്ലന്ന് ഇവർ കൂട്ടിച്ചേർത്തു. ഇന്നു തന്നെ രാജിക്കത്ത് പാര്‍ടിയുടെ പാര്‍ലിമെന്ററി പാര്‍ടി ലീഡര്‍ക്ക് കത്ത് നല്കി. ഇന്ന് വൈകുന്നേരത്തോടെ നഗരസഭാ സെക്രടറിക്കും രാജിക്കത്ത് നല്‍കുമെന്ന് മമ്മു ചാല മറുനാടൻ റിപ്പോർട്ടറോട് പറഞ്ഞു .മാത്രമല്ല രണ്ട് വാർഡ് കമ്മിറ്റികളും പിരിച്ചു വിടുകയാണെന്ന് ഇവർ കൂട്ടിച്ചേർത്തു . അതേസമയം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ലീഗും സ്വതന്ത്രരും രംഗത്തുവന്നിരിക്കുകയാണ്. 21 വർഷങ്ങൾക്ക് ശേഷമാണ് ബി ജെ പി ക്ക് കാസര്‍കോട് നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമിറ്റി അധ്യക്ഷ പദം ലഭിക്കുന്നത്. ബി ജെ പി നറുക്കെടുപ്പിലൂടെ വിജയിക്കാൻ സാഹചര്യം സൃഷ്ടിച്ചതോ ലീഗ് നേതാക്കളുടെ പിടിപ്പുകേട് കൊണ്ടാണെന്ന് വ്യാപക വിമർശനമാണ് ഉയരുന്നത് , ബി ജെ പിയിലെ കെ രജനിയാണ് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടത്. മുസ്ലീം ലീഗിലെ മമ്മു ചാലയെയാണ് രജനി നറുക്കെടുപ്പിലൂടെ തോല്‍പ്പിച്ചത്. ബി ജെ പിക്കും ലീഗിനും തുല്യ വോട് ലഭിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. സ്വതന്ത്രരായ രണ്ടംഗങ്ങളുടെയും സി പി എമിന്്റെ ഒരംഗത്തിന്്റെയും നിലപാടാണ് ഒരു സ്റ്റാന്‍ഡിങ് കമിറ്റി ബി ജെ പിക്ക് ലഭിക്കാനിടയാക്കിയ സാഹചര്യം ഉണ്ടാക്കിയതെന്ന് മുസ്ലീം ലീഗ് നേതൃത്വം കുറ്റപ്പെടുത്തുമ്ബോള്‍, ബി ജെ പി ജയിച്ചു വരാതിരിക്കാന്‍ പിന്തുണ തേടിയാല്‍ സ്വതന്ത്രര്‍ ലീഗിനനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് അറിയിച്ചിട്ടും ബി ജെ പിക്ക് അനുകൂലമായ നിലപാടാണ് നേതാക്കൾ സീകരിച്ചത് , തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും ഇതിന് ആരുടെയും കാലു പിടിക്കാന്‍ വരില്ലെന്നുമാണ് ലീഗിലെ മുതിർന്ന രണ്ട് അംഗങ്ങൾ സ്വതന്ത്രരെ അറിയിച്ചത്. ലീഗിലെ മുതിർന്ന നേതാക്കളയ കെ എം അബ്ദുറഹ്മനോടും നഗരസഭ ചെയർമാനുമായ അഡ്വ മുനീറുമായും സ്വതന്ത്രർ സംസാരിച്ച് ഫോൺ സംഭാഷണം ഇത് ശരിവെക്കുന്നുണ്ട്, തീർത്തും ബി ജെ പിക്ക് അനൂകലമായ തീരുമാനമാണ് ഇവർ കൈകൊണ്ടത് . മമ്മു ചാല സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വരുന്നത് ചില മുസ്ലിംലീഗ് നേതാക്കൾക്ക് ആദ്യം മുതൽ വിമ്മിഷ്ടം ഉണ്ടായിരുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ്.