15 വര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെസി ഐ ടി യു ഓട്ടോറിക്ഷ തൊഴിലാളികള്‍ കാഞ്ഞങ്ങാട് ആര് ടി ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാരിൻ്റെ പുതിയ റോഡ് സുരക്ഷ നിയമത്തിലുള്ള തൊഴിലാളി വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കാനുള്ള ഒരു പരീക്ഷണശാലയായി കേരളത്തെ മാറ്റാനുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ നടപടികളിൽ നിന്നും പിൻതിരിയണമെന്നും ,പഴയ വാഹനങ്ങളിൽ ജി പി എസ് ഘടിപ്പിക്കണമെന്ന നിബന്ധനയിൽ നിന്ന് പിൻതിരിയണമെന്നും ,15 വർഷമായ ഡീസൽ ഓട്ടോറിക്ഷകൾ ഒഴിവാക്കുന്ന നടപടി 15 ൽ നിന്നും 20 വർഷമായി നീട്ടണമെന്നും പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ചെറുവത്തൂർ ,നീലേശ്വരം എന്നീ ഏരിയയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ കാഞ്ഞങ്ങാട് ആർ ടി ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി .ഓട്ടോ ടാക്സി ജില്ലാ വൈസ് പ്രസിഡണ്ട് പി.എ റഹ്മാൻ അദ്ധ്യക്ഷനായി .സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. ലോഹിദാക്ഷൻ, ഒ.വി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ഓട്ടോറിക്ഷ തൊഴിലാളി നേതാവ് സി എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.