മണൽ ലോറിയെ പിന്തുടർന്ന പോലീസ് വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു.
തൃക്കരിപ്പൂർ: പടന്ന മൂസഹാജി മുക്കിൽ അറേബ്യൻ വെഡിങ് സെന്ററിന് സമീപം മണൽ ലോറിയെ പിന്തുടർന്ന പോലീസ് വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റും ലൈനും പൊട്ടി വീണു. ഞായറാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം. നൈറ്റ് പെട്രോളിംഗിന് ഇറങ്ങിയ ചന്തേര സ്റ്റേഷനിലെ പോലീസ് വാഹനമാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല.. മണൽ ലോറി രക്ഷപ്പെട്ടു പടന്ന മേഖലയിൽ രാത്രി കാലത്ത് മണൽകടത്ത് സജീവമാണ്.
സംഭവത്തെ തുടർന്ന് പടന്നയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.