കാസർകോട് : കാസർകോട് നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സിയാന ഹനീഫയുടെ നേതൃത്വത്തിലായിരിക്കും ഇനി നഗരവികസനം. കാസർകോട് നഗരസഭ മുസ്ലിം ലീഗിന്റെ മുന്നണിപ്പോരാളിയെന്ന നിലയിൽ പാർട്ടി നേതൃത്വം വിലയിരുത്തുന്നു സിയന ഹനീഫയുടെ വിജയം വികസന സാധ്യതകളെ ഉയർത്തുമെന്നാണ് മുതിർന്ന നേതാക്കളുടെ കണക്കുകൂട്ടൽ. പാർട്ടിക്കുള്ളിലെ ചില വിഘടനവാദികളെന്ന് നേതൃത്വം വിലയിരുത്തുന്നവർ സിയാന ഹനീഫയുടെ സ്ഥാനാരോഹണം ചോദ്യം ചെയ്തിരുന്നെങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തണ് പൊതുമരാമത്ത് അധ്യക്ഷയായി മാറിയത്. ഇരുപത്തിയൊമ്പതാം വാർഡിലെ സുമയ്യ മൊയ്തീന് പൊതുമരാമത്ത് വിഭാഗം നൽകണമെന്ന ആവശ്യത്തെ മുളയിലെ നുള്ളിയാണ് മുസ്ലിം ലീഗിൻറെ ഈ പോരാളിക്ക് അധ്യക്ഷസ്ഥാനം നേതൃത്വം ഉറപ്പുവരുത്തിയാത്. കഴിഞ്ഞ കാസർകോട് നഗരസഭ ഭരണസമിതിക്കെതിരെ പ്രവർത്തിച്ചവരെ നേരിട്ട ആർജ്ജവുമുള്ള പാർട്ടിയുടെ മുഖമായ സിയാന ഹനീഫക്ക് അർഹിക്കുന്ന പരിഗണനയാണ് പാർട്ടി നൽകിയിരിക്കുന്നത്. നഗരസഭയിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ പൊതുമരാമത്തിൽ സിയാനയുടെ ഈ ആർജ്ജവം മുതൽക്കൂട്ടാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ