സദാചാര പോലീസ്;അമ്പലത്തറയില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി ആറുപേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്:സദാചാര പോലീസിനെ ചൊല്ലി അമ്പലത്തറ മാൻ പിടിച്ചടുക്കം പ്രദേശത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ആറ് പേരെ ആശ് പത്രിയിൽ പ്രവേശിപ്പിച്ചു.അമ്പലത്തറയിലെ സമീർ ,നിഷാദ്, മുനീർ, മാൻ പിടിച്ചടുക്കത്തെ സാദിഖ്, സക്കീർ ,അൽത്താഫ് എന്നിവരെയാണ് പരിക്കുകളോടെ വിവിധ ആശ് പത്രികളിൽ പ്രവേശിപ്പിച്ചത്.ഈ പ്രദേശത്തെ ഒരു പാവപ്പെട്ട കുടുംബത്തിന് ആവശ്യമായ ഭക്ഷണ സാധനങ്ങൾ പ്രദേശത്തിന് പുറത്തുള്ള ഒരാൾ എത്തിക്കാറുണ്ടത്രെ. ഇക്കഴിഞ്ഞ ദിവസം ഭക്ഷണ സാധനങ്ങളുമായി വന്ന ഇദ്ദേഹത്തെ സദാചാര പോലീസ് ചമഞ്ഞ് മർദ്ദിക്കുകയും വീട്ടുകാരെ ഭിഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ മറ്റൊരു സംഘം ചോദ്യം ചെയ്യുകയും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തത് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുറ്റുണ്ടന്ന്അമ്പലത്തറ പോലീസ് പറഞ്ഞു.