തളങ്കര ജദീദ് റോഡിലെ ആയിഷാബി ഹജ്ജുമ്മ നിര്യാതയായി. മാധ്യമ പ്രവർത്തകൻ ടി എ ഷാഫിയുടെ മാതാവാണ്.
തളങ്കര: ഉത്തരദേശം സീനിയര്‍ സബ് എഡിറ്ററും കാസര്‍കോട് പ്രസ്ക്ലബ്ബ് മുന്‍ പ്രസിഡണ്ടുമായ ടി.എ. ഷാഫിയുടെ മാതാവും തളങ്കര ജദീദ് റോഡ് ഹാരിസ് മന്സിലിന് പരേതനായ പി.എം. അബ്ദുല്‍ ഖാദറിന്റെ ഭാര്യയുമായ ആയിഷാബി ഹജ്ജുമ്മ(80) അന്തരിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനും ഗവേഷകനുമായിരുന്ന പരേതനായ കെ.എം. അഹ്മദ് മാഷിന്റെ സഹോദരിയാണ്. മറ്റുമക്കള്‍: എ. മുഹമ്മദ് ബഷീര്‍(കാമിയോ ചപ്പല്സ്, കാസര്‍കോട് ബസ്സ്റ്റാന്റ് ക്രോസ് റോഡ്), ടി.എം.ഉസ്മാന് (വ്യാപാരി), ടി.എ. അബ്ദുല്‍ റഹ്മാന്, ടി.എ. ഹാരിസ്. മരുമക്കള്‍: ആയിഷ ചൗക്കി, സീനത്ത് അമാന്‍ പടിഞ്ഞാര്‍, ഫാത്തിമ പച്ചക്കാട്, ഷഹര്‍ബാനു ബാങ്കോട്, ഫൗസിയ ബാങ്കോട്. മറ്റു സഹോദരങ്ങള്‍: കെ.എം. മഹ്മൂദ്, പരേതനായ കെ.എം. അബ്ദുല്‍ ഖാദര്‍. ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.