മോറിസ് കോയിന് നിക്ഷേപ തട്ടിപ്പ് കേസ് ഫയല്‍ എന്ന വാട്സ്ആപ് കൂട്ടായ്മ കൊടുത്ത ആദ്യ കേസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു
മലപ്പുറം:മോറിസ് കോയിൻ എൽ ആർ എംഡി നിഷാദ് കിളിയിടുകിൽനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി മലപ്പുറം പോത്തുകൽ പോലീസ് കേസെടുത്തു. തട്ടിപ്പിനിരയായവരുടെ കേസ് ഫയൽ എന്ന വാട്സ്ആപ് കൂട്ടായ്മ ആണ് ഇന്നലെ മലപ്പുറം പോത്തുകല്‍ പോലീസ് സ്റ്റേഷനിൽ നേരിട്ടു പരാതി കൊടുത്തത് പാകപ്പെട്ട
ജനങ്ങളെ വൻ വാഗ്ദാനങ്ങൾ നൽകിയാണ് മോറിസ് എന്ന വ്യാജ കാറൻസിയിലേക് പണ പിരിവ് നടത്തിയത് മോറിസ് കോയിൻ എന്ന പേരിൽ പല വിധ ഇൻവെൻസ്റ്റ്മെന്റ് പ്ലാനുകൾ പരിചയപ്പെടുത്തി വലിയ തുക ഈടാക്കുകയും ആഴ്ചയിൽ അല്ലെങ്കിൽ ദിവസം പ്രോഫിറ്റ് നൽകാമെന്ന വഞ്ചന വാക്കുകൾ നൽകുകയും പൈസ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ മോഹന വാഗ്ദാനങ്ങളോടെ ആവശ്യപ്പെടുകയും ചെയ്യലാണ് ആദ്യം തട്ടിപ്പു സംഗം ചെയ്യുന്നത്.
ആദ്യ സമയങ്ങളിൽ വിഹിതം നൽകിയ കമ്പനി പിന്നീട് പൂട്ടി സ്ഥലം വീടുകയായിരുന്നു . പിന്നീട് നിക്ഷേപകർ കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ വധ ഭീഷണി മുഴക്കി നിക്ഷേപകരെ മയപെടുത്തുക ആയിരുന്നു ഏജന്റുമാരും കൂട്ടാളികളും ചെയ്തത് വിവരങ്ങൾ അറിഞ്ഞ പോക്കോട്ടും പാടം പോലീസ് സ്വമേധയാ കേസ് എടുത്തെങ്കിലും നിഷാദ് ഒളിവിൽ പോകുക ആയിരുന്നു. എന്നാൽ നിക്ഷേപകർ വാട്സ്ആപ് കൂട്ടായ്മ രൂപീകരിക്കുകയും മുഴുവം നിക്ഷേപകരെ കൊണ്ടും കേസ് കൊടുപ്പിക്കാനുള്ള പ്രവർത്തനം ആരമ്പിക്കുകയും ആയിരുന്നു തുടർന്നാണ് ഇന്ന് കേസ് ഫയൽ ചെയ്യുകയും നിഷാദിന്റെയും ഏജന്റിന്റെയും പേരിൽ ജാമ്യമില്ലാ കേസ് എടുക്കുകയും ചെയ്തത്. മുഖ്യമന്ത്രിക് നേരിട്ട് നിക്ഷേപകർ കത്ത് നൽകിയിട്ടുണ്ട്. ലൂകോട്ട് നോട്ടീസ് നിലവിലുള്ള പ്രതിയെ ഉടൻ പിടി കൂടാൻ പൊലീസിന് നിർദേശം നൽകണമെന്നും നിക്ഷേപകർ മുഖ്യ മന്ത്രിക്കു അയച്ച കത്തിൽ ആവശ്യപ്പെട്ടു.